കേരളപ്പിറവിയില്‍ കാണിക്കയായി കോട്ടയത്തിന് സ്മാര്‍ട്ട് റേഷന്‍കാര്‍ഡ്...


എ.ടി.എം കാര്‍ഡ് മാതൃകയില്‍ ചിപ്പോടുകൂടിയ സ്‌മാര്‍ട്ട് റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ കോട്ടയം  ജില്ലയില്‍ ആരംഭിച്ചു. കാര്‍‌ഡുകളില്‍ തിരുത്തല്‍ വരുത്തുന്നതിനും, പേരുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനുമുള്ള നടപടികള്‍ ഇന്നലെ പൂര്‍ത്തിയായി. നവംബര്‍ 1 മുതല്‍ കാര്‍‌ഡ് വിതരണം ചെയ്ത് തുടങ്ങും. തിരുത്തല്‍ സംബന്ധിച്ച്‌ 328 അപേക്ഷകളാണ് ഓണ്‍ലൈന്‍ വഴി ലഭിച്ചത്. ഈ അപേക്ഷകളില്‍ തിരുത്തല്‍ വരുത്തിയവര്‍ക്ക് ലഭിക്കുന്നത് എ.ടി.എമ്മിന് സമാനമായ രീതിയുള്ള സ്മാര്‍ട്ട് കാര്‍ഡായിരിക്കും. അക്ഷയ കേന്ദ്രങ്ങളില്‍ എത്തി കാര്‍ഡുകളില്‍ തിരുത്തല്‍ വരുത്തുന്നവര്‍ക്ക് താത്കാലികമായി ഇ-കാര്‍ഡാണ് നല്‍കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് സംസ്ഥാനത്ത് റേഷന്‍ കടകളിലെ വിവരങ്ങളെല്ലാം സമ്ബൂര്‍ണമായും ഓണ്‍ലൈനിലായത്. ഇ പോസ് യന്ത്രവും സ്ഥാപിച്ചു.

പോക്കറ്റില്‍ കൊണ്ടുനടക്കാം :---

പോക്കറ്റില്‍ കൊണ്ടു നടക്കാന്‍ സാധിക്കുന്ന കാര്‍ഡില്‍ ബാര്‍കോഡും, ക്യൂ ആര്‍ കോഡും ഉണ്ടാകും. ഭാവിയില്‍ റേഷന്‍ കാര്‍ഡ് ആവശ്യങ്ങള്‍ക്കായി വിവിധ സ്ഥലങ്ങളില്‍ എത്തിക്കുമ്ബോള്‍ ഈ ക്യു ആര്‍ കോഡോ, ബാര്‍കോഡോ സ്‌കാന്‍ ചെയ്താല്‍ മതി.

സ്മാര്‍ട്ട് കാര്‍ഡ് ഇങ്ങനെ :---

ഉടമയുടെ പേര്, ഫോട്ടോ, വിലാസം തുടങ്ങിയ വിവരങ്ങള്‍ മുന്‍വശത്തും പ്രതിമാസവരുമാനം, റേഷന്‍ കട നമ്ബര്‍, വീട് വൈദ്യുതീകരിച്ചതാണോ, ഗ്യാസ് സിലിണ്ടര്‍ ഉണ്ടോ തുടങ്ങിയ വിവരങ്ങള്‍ മറുവശത്തുമാണ്. താലൂക്ക് സപ്ലൈ ഓഫീസിന്റെയും, ജില്ലാ സപ്ലൈ ഓഫീസിന്റെയും, റേഷനിംഗ് ഇന്‍സ്‌പെക്ടറുടെയും നമ്ബരും ഉള്‍പ്പെടുത്തും...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...