ചങ്ങനാശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ അടഞ്ഞുകിടന്നിരുന്ന തട്ടുകടയിലേക്ക് ഇടിച്ചു കയറി മറിഞ്ഞു...
ചങ്ങനാശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ അടഞ്ഞുകിടന്നിരുന്ന തട്ടുകടയിലേക്ക് ഇടിച്ചു കയറി മറിഞ്ഞു. ഇന്ന് പുലർച്ചെ ചങ്ങനാശ്ശേരി പെരുമ്പനച്ചി പൂവത്തുംമൂട് ആണ് സംഭവം. അപകടത്തിൽ മാടപ്പളളി സ്വദേശി കളായ രണ്ട് പേർക്ക് സാരമായി പരിക്കേറ്റു. കറുകച്ചാൽ ഭാഗത്തു നിന്നും തെങ്ങണ ഭാഗത്തേയ്ക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് തട്ടുകടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കൊവിഡ് മൂലം തട്ടുകട അടഞ്ഞു കിടന്നിരുന്നതിനാലും, സമീപത്ത് ആളില്ലാതിരുന്നതിനാലും വലിയ അപകടം ഒഴിവായി...