ബസിൽ ഫോൺവിളി പാടില്ലെന്ന്, വിവാദമായപ്പോൾ പിൻവലിച്ചു...
മൊബൈൽ ഫോൺവിളി പാടില്ലെന്ന് കെഎസ്ആർടിസി ബസിൽ എഴുതി വച്ചതു വിവാദമായി സമൂഹമാധ്യമങ്ങളിൽ ഫോട്ടോ പ്രചരിച്ചതോടെ ഇന്നലെ ഉച്ചയോടെ എഴുത്തു മായ്ച്ചു. തൊടുപുഴ -പാലാ - തൊടുപുഴ റൂട്ടിലോടുന്ന ചെയിൻ സർവീസ് ബസിലായിരുന്നു ഫോൺവിളി നിരോധനം. ഡ്രൈവർ സീറ്റിന്റെ വശത്തായി ബസിന്റെ മുൻപിലുള്ള സിംഗിൾ സീറ്റിന് അരികിലാണു ഫോൺവിളി പാടില്ലെന്ന് എഴുതിയതെന്നു ഡിപ്പോ അധികൃതർ പറഞ്ഞു. ദീർഘദൂര സർവീസുകളിൽ രാത്രി കണ്ടക്ടർ ഉപയോഗിക്കുന്ന ഈ സീറ്റ് ഹോട്ട്സീറ്റ് എന്നാണ് അറിയപ്പെടുന്നത്. ഇവിടെ ഇരിക്കുന്ന യാത്രക്കാർ ഉച്ചത്തിൽ മൊബൈൽ ഫോണിൽ സംസാരിക്കുന്നതു ശ്രദ്ധ തെറ്റിക്കുമെന്നതിനാൽ ഒരു ഡ്രൈവറാണ് അങ്ങനെ എഴുതി വച്ചത്. നിയമപരമല്ലാത്ത ഏഴുത്തിനെപ്പറ്റി അന്വേഷണം നടത്തും. ഡിപ്പോ അധികൃതർ പറഞ്ഞു. ഡിപ്പോയിലെ മറ്റു ബസുകളിലും പരിശോധന നടത്തി...