2021 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള ത്രൈമാസ കാലയളവിലേക്കുള്ള മണ്ണെണ്ണ വിതരണം നാളെ (11.10.2021) മുതൽ ആരംഭിക്കുന്നു...
പ്രത്യേക അറിയിപ്പ്:--- എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കുമുള്ള [NPI (ബ്രൗൺ) ഒഴികെ], 2021 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള ത്രൈമാസ കാലയളവിലേക്കുള്ള മണ്ണെണ്ണ വിതരണം നാളെ (11.10.2021) മുതൽ ആരംഭിക്കുന്നു.
ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള ഈ ത്രൈമാസ കാലയളവിലായി, വൈദ്യുതീകരിക്കപ്പെടാത്ത വീടുകളിലെ (NE) റേഷൻ കാർഡിന് ആകെ 8 ലിറ്റർ മണ്ണെണ്ണ ലഭിക്കുന്നതാണ്. (അതില്‍ 4 ലിറ്റർ ഒക്ടോബറിലും ബാക്കി 4 ലിറ്റർ നവംബറിലുമായി വാങ്ങാവുന്നതാണ്)
AAY (മഞ്ഞ) / PHH (പിങ്ക്) / NPS (നീല) വിഭാഗത്തിലുള്ള വൈദ്യുതീകരിക്കപ്പെട്ട വീടുകളിലെ (E) റേഷൻ കാർഡിന്, ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള ത്രൈമാസ കാലയളവിലായി, ആകെ 1 ലിറ്റർ മണ്ണെണ്ണ ലഭിക്കുന്നതാണ്. NPNS (വെള്ള) വിഭാഗത്തിലുള്ള വൈദ്യുതീകരിക്കപ്പെട്ട വീടുകളിലെ (E) റേഷൻ കാർഡിന്, ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള ത്രൈമാസ കാലയളവിലായി, ആകെ 0.5 ലിറ്റർ മണ്ണെണ്ണ ലഭിക്കുന്നതാണ്. മണ്ണെണ്ണയുടെ വില ലിറ്ററിന് 47/- രൂപ ആയിരിക്കും....